കോഴിക്കോട്: ഗവ. സൈബർ പാർക്കും മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്ററും സംയുക്തമായി ഐ.ടി ജീവനക്കാർക്കായി ജീവൻരക്ഷാ പരിശീലനവും പോഷകാഹാര ബോധവൽക്കരണ സെഷനും സംഘടിപ്പിച്ചു. ......
കോഴിക്കോട്: പിണറായി വിജയനും കുടുംബാംഗങ്ങളും ആരോപണവിധേയരായ എക്സാലോജിക്ക് അഴിമതി കേസിൽ യുഡിഎഫും എൽഡിഎഫും ഒത്തുകളിക്കുകയാണെന്ന് ബിജെപി ദേശീയസെക്രട്ടറി കെ.സുരേന്ദ്രൻ. കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി ഒഫീഷ്യലായി സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച കത്ത് യുഡിഎഫ് സർക്കാർ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നുവെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
എൻഫോഴ്സ്മെൻ്റ് ഡയറക്ടേഴ്സ് കേസ് അന്വേഷണ വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടും ഡിലേ ടാക്റ്റിസാണ് സർക്കാർ എടുക്കുന്നത്. ......
കോഴിക്കോട് : കോഴിക്കോട് ജെയിൽ റോഡിലുള്ള ഡ്രീംസ് പ്ലേസിൽ കൂടുതൽ സൗകര്യങ്ങളോടെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കോഴിക്കോട് മെയിൻ ബ്രാഞ്ച് പുതിയ മേൽവിലാസത്തിൽ പ്രവർത്തനം ആരംഭിച്ചു. ദി മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം. ......
കോഴിക്കോട് : രണ്ടര വയസ്സിൽ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും സ്വന്തമാക്കി കോഴിക്കോട് നിന്നുള്ള കൊച്ചുമിടുക്കി ലക്ഷ്മി കൃഷ്ണ യഷ്വാൻ. 33 നിലകളിലായി 625 പടികൾ വെറും 14 മിനിറ്റ് 7 സെക്കൻഡിൽ നിർത്താതെ കയറിയാണ് പെരുമണ്ണ ദി വൈറ്റ് സ്കൂൾ ഇന്റർനാഷണലിലെ പ്രീ കെജി വിദ്യാർത്ഥിനിയായ ലക്ഷ്മി റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. ......
കോഴിക്കോട്: എതിർപ്പുകൾ ഉയർന്നാലും മതനിയമങ്ങളെക്കുറിച്ച് സംസാരിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ.......
കോഴിക്കോട് : വനിതാ സംരംഭകത്വത്തിന്റെ വൈവിധ്യമാർന്ന മുഖങ്ങളും കോഴിക്കോടിന്റെ പൈതൃകവും ഒരേ വേദിയിൽ കോർത്തിണക്കി ‘വെൻ കാർണിവൽ 2026 – പറുദീസ’ ശ്രദ്ധേയമായി.വിമൻ എന്റർപ്രണേഴ്സ് നെറ്റ്വർക്ക് കാലിക്കറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.കെ ജയന്ത് എം എൽ എ ഉദ്ഘാടനം ചെയ്തു. അടുത്ത പത്തു വർഷം കൊണ്ട് വെൻ , വനിതകളുടെ പുതിയ ഡിജിറ്റൽ പ്ലാറ്റ് ഫോം ആയി മാറുമെന്ന് അദ്ദേഹം പറഞ്ഞു.വെൻ ഫൗണ്ടേഷൻ ചെയർ പേഴ്സൺ മഞ്ജു തോമസ് അധ്യക്ഷത വഹിച്ചു.വെൻ കാലിക്കറ്റ് ചാപ്റ്റർ പ്രസിഡൻ്റ് ചാരുമതി രമേഷ്, പ്രോഗ്രാം കോർഡിനേറ്റർ സന്ധ്യ വർമ്മപ്രസംഗിച്ചു.ഫാഷൻവസ്ത്രങ്ങൾ ,ഭക്ഷ്യ -കാർഷിക-ഹരിത സൗഹൃദ ഉൽപ്പന്നങ്ങൾ,രുചി കൂട്ടുകൾഎന്നിവയുടെ വിപണനത്തിനപ്പുറം വനിതകളുടെ കഠിന പ്രയത്നത്തിൻ്റ വിജയ ഗാഥകളും അതിനൊപ്പം അതിജീവന കഥയുംകോഴിക്കോടിന്റെ തനത് രുചിയും സംസ്കാരവും ആഘോഷമാക്കി ‘വെൻ കാർണിവൽ 2026 – പറുദീസ’. ......
കോഴിക്കോട് : വിദൂര വിദ്യാഭ്യാസവും തൊഴിൽ നൈപുണ്യ മേഖലകളിലുമായി പ്രവർത്തിക്കുന്ന എജൂതലിം ഇന്റർനാഷനൽ എഡ്യൂക്കേഷൻ, വിദ്യാർഥികൾക്കായി മെഗാ കോൺവെക്കേഷൻഎജു റൈസ് -അപ്പ് 2.0 യും സ്റ്റുഡന്റ്സ് മീറ്റപ്പും സംഘടിപ്പിച്ചു.ക്യാപ്കോൺ സിറ്റി കൺവെൻഷൻ സെൻ്ററിൽ നടന്ന പരിപാടി ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ജഗതി രാജ് ഉദ്ഘാടനം ചെയ്തു.എജൂതലിം ഡയറക്ടർ പി വി സക്കറിയ അധ്യക്ഷത വഹിച്ചു.എം.കെ രാഘവൻ എം.പി മുഖ്യാതിഥിയായി.ഓപ്പൺ സ്കൂൾ, ഓൺ ലൈൻ , വിദൂര വിദ്യാഭ്യാസം വഴിഎസ് എസ് എൽ സി , പ്ലസ് ടു , ഡിഗ്രി വിജയിച്ചവരെയും പഠനത്തോടൊപ്പം സംരംഭം തുടങ്ങിയവരെയും ചടങ്ങിൽ ആദരിച്ചു. ......
കോഴിക്കോട്: കോഴിക്കോട്ടുകാരിയായ കുഞ്ഞു പരിസ്ഥിതി പ്രവര്ത്തക റൂഹി മൊഹസബിനെ അഭിനന്ദിച്ച് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്.......
കോഴിക്കോട് : ലഹരിമുക്ത സമൂഹമെന്ന സന്ദേശമുയർത്തി കാലിക്കറ്റ് ഫുട്ബോൾ ക്ലബ്ബിന്റെ (സി.എഫ്.സി) നേതൃത്വത്തിൽ കോഴിക്കോട് ബീച്ചിൽ ലഹരിവിരുദ്ധ ബോധവത്കരണ റാലി സംഘടിപ്പിച്ചു. ജില്ലയിലെ 15 വിദ്യാലയങ്ങളിൽ നിന്നായി 1,500-ലധികം വിദ്യാർഥികളാണ് ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളായത്.
കോഴിക്കോട് ബീച്ചിലെ സ്റ്റാർബക്സിന് സമീപത്ത് നിന്ന് ആരംഭിച്ച റാലി ഓപ്പൺ സ്റ്റേജിൽ സമാപിച്ചു. ......